Skip to main content

വ്യവസായം

വ്യവസായം

വ്യവസായം
പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ പ്രധാനപ്പെട്ട വന്‍ കിട ചെറുകിട വ്യവസായങ്ങളൊന്നും ഈ പഞ്ചായത്തിലില്ല. എന്നാല്‍ പരമ്പരാഗതമായ് ചില കുടില്‍ വ്യവസായങ്ങള്‍ ചില പ്രദേശങ്ങളില്‍ നല്ല നിലയില്‍ നടന്നുവരുന്നുണ്ട്. ചെറുവിച്ചേരി പ്രദേശത്ത് മണ്‍പാത്രനിര്‍മ്മാണം നല്ലനിലയില്‍ നടന്നുവന്നിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പലരും മറ്റ് തൊഴില്‍മേഖലയേ ആശ്രയിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. അതുപോലെ എണ്ണയാട്ട്, ഓലക്കുട നിര്‍മ്മാണം, അവില്‍ നിര്‍മ്മാണം തുടങ്ങിയവ അപ്രത്യക്ഷമായി എന്നുതന്നെ പറയാം. പായ, കുട്ട എന്നിവയുടെ നിര്‍മ്മാണമാണ് അല്പമെങ്കിലും നടന്നുവരുന്നത്. നെയ്ത്ത് , കുമ്മായ നിര്‍മ്മാണം എന്നിവയും നാമമാത്രമായി അവശേഷിക്കുന്നു. ചെങ്കല്‍ മേഖല , കള്ള് ചെത്ത് മേഖല എന്നിവയില്‍ അനേകം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. വിളയാങ്കോട് ‘ശക്തി ടാ‍ര്‍പോളിന്‍’ എന്ന ഒരു സ്ഥാപനം ഈ അടുത്ത കാലത്ത് ആരംഭിച്ച് നല്ല നിലയില്‍ പ്രവര്‍ത്തുക്കുന്നുണ്ട്.

Syndicate content