വേദ പണ്ഡിതന്മാരായിരുന്ന മഹാ ബ്രാഹ്മണര്‍, ജ്യോതിഷികള്‍, നാട്ടെഴുത്തച്ഛന്മാര്‍, വിഷ വൈദികന്മാര്‍, പൂരക്കളി പണിക്കര്‍മാര്‍ തുടങ്ങിയവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ ഉന്നത പാരമ്പ്യമുണ്ട് കടന്നപ്പള്ളി,കൈതപ്രം,ഏര്യം തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യഭ്യസ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാര്യങ്ങളില്‍ നിന്നും മുക്തമാകാത്ത പഴയ ഗ്രാമീണ ജനതയെ ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടേയും കൂടെ അണിനിരത്താന്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടത്തിയ മണ്മറിഞ്ഞ മഹദ് വ്യക്തികള്‍ ഏറെയാണ്.കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് പട്ടാമ്പി പുന്നശ്ശേരി നമ്പിയുടെ കീഴില്‍ സംസ്കൃത പാണ്ഡിത്യം നേടിയ ക