തൊഴില്‍ രംഗം
ഭൂരിഭാഗവും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതു കഴിഞ്ഞാല്‍ നിര്‍മ്മാണമേഖലയിലും മറ്റു കൂലിപ്പണിയിലും സ്ത്രീകളെ ഏറെയായി കാണാന്‍ കഴിയുന്നു. കൂലിയിലുള്ള അസമത്വം, അപരിഷ്കൃതവും അശാസ്ത്രീയവുമായ ഉപകരണങ്ങള്‍, അദ്ധ്വാന ഭാരം എന്നിവ തൊഴില്‍ മേഖയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ്.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 100 ല്‍ താഴെ മാത്രമാണ്. ബാങ്ക്, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലായി അമ്പതോളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഖാദി മേഖലയില്‍ 80 സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന കൂലി വളരെ കുറവാണ്.