വൈവിധ്യമാര്‍ന്ന പ്രകൃതി സൌന്ദര്യ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെ സവിശേഷതയാണ്. അനേകം കുന്നുകളും കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന അരുവികളും വൃക്ഷനിബിഡമായ സര്‍പ്പക്കാവുകളും ഈ പ്രദേശത്തിന്റെ ഗ്രാമഭംഗി നിലനിര്‍തുതുന്നു. കിഴക്ക് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തും പയ്യണൂര്‍ മുനിസിപ്പാലിറ്റിയും വടക്ക് എരമം കുറ്റൂര്‍ പഞ്ചായത്തും, തെക്ക് ചെറുതാഴം പഞ്ചായത്തും അതിര്‍ത്തി പ്രദേശങ്ങളായി നിലകൊള്ളുന്നു. കിഴക്കു വെള്ളക്കാട് മുതല്‍ പടിഞ്ഞാറ് മീങ്കുഴി ഡാം വരെ ഇരുപതു കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ ഒഴുകുന്ന പുഴയും നിരവധി ചെറു തോടുകളും നാടിന്റെ ജല സമ്പത്തായി വര്‍ത്തിക്കുന്നു.