കടന്നപ്പള്ളി വില്ലേജിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന രാമന്‍ പണിക്കര്‍ പഴയ തലമുറയിലെ പേരിട്ട വ്യകിതിത്വമായിരുന്നു.യഥര്‍ത്ഥ കമ്മ്യൂണിസ്റ്റ്, അനാചാരങ്ങളോടും അന്ധ വിശ്വാസങ്ങളോടും സന്ധി ചെയ്യാത്ത മനുഷ്യന്‍, പ്രഗല്‍ഭനായ പൂരക്കളി മറത്തുകളി ആചാര്യന്‍,അക്ഷര ശ്ലോക പണ്ഡിതന്‍, ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. പൂരക്കളി മറത്തുകളി രംഗത്ത് ഒട്ടേറെ പുരസ്കാരങ്ങള്‍ ലവ്ഭിച്ചിട്ടുണ്ട്. 1960 ലെ ഐതിഹാസികമായ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് രണ്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ വാസമനുഷ്ഠിച്ചു.