Skip to main content

പഞ്ചായത്ത്

മുന്‍ പ്രസിഡണ്ട് കെ പി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

ദീര്‍ഘകാലം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ടും കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന കെ പി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ( 89) അന്തരിച്ചു.. വ്യാഴാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജിലാണ് അന്ത്യം. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് രൂപീകരണം മുതല്‍ 1988 വരെ ഇരുപത് വര്‍ഷത്തോളം പ്രസിഡണ്ടായിരുന്നു. ദീര്‍ഘകാലം മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍ മധു, ഉഷ, ആഷ.

പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഓഫീസിനു നിര്‍മ്മിച്ച കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി പി. കെ. ശ്രീമതി ആധ്യക്ഷത വഹിച്ചു ഇതോടനുബന്ധിച്ച് നടന്ന വികസന സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

ആമുഖം

വൈവിധ്യമാര്‍ന്ന പ്രകൃതി സൌന്ദര്യ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെ സവിശേഷതയാണ്. അനേകം കുന്നുകളും കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന അരുവികളും വൃക്ഷനിബിഡമായ സര്‍പ്പക്കാവുകളും ഈ പ്രദേശത്തിന്റെ ഗ്രാമഭംഗി നിലനിര്‍തുതുന്നു. കിഴക്ക് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തും പയ്യണൂര്‍ മുനിസിപ്പാലിറ്റിയും വടക്ക് എരമം കുറ്റൂര്‍ പഞ്ചായത്തും, തെക്ക് ചെറുതാഴം പഞ്ചായത്തും അതിര്‍ത്തി പ്രദേശങ്ങളായി നിലകൊള്ളുന്നു. കിഴക്കു വെള്ളക്കാട് മുതല്‍ പടിഞ്ഞാറ് മീങ്കുഴി ഡാം വരെ ഇരുപതു കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ ഒഴുകുന്ന പുഴയും നിരവധി ചെറു തോടുകളും നാടിന്റെ ജല സമ്പത്തായി വര്‍ത്തിക്കുന്നു

Syndicate content