Skip to main content

കാര്‍ഷികം

കാര്‍ഷികം

കാര്‍ഷിക ചരിത്രം
ഭൂപ്രകൃതിയനിസരിച്ച് കുന്നും ചരിവുകളും നീര്‍ച്ചാലുകളും കുറച്ചുമാത്രം സമതലങ്ങളും അടങ്ങിയ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെ കാര്‍ഷിക ജീവിതത്തിന് പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ചരിത്രം ഏറെയുണ്ട്. വളരെക്കാലം മുമ്പ് തന്നെ ഭൂരിഭാഗം ആളുകളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. കുന്നിന്‍ ചെരിവുകളില്‍ പഴയകാലത്ത് പുനംകൃഷി വലിയ തോതില്‍ ചെയ്തുവന്നിരുന്നു. കാടുകള്‍ വെട്ടിത്തെളിച്ച് അവിടെത്തന്നെ കത്തിച്ചാണ് പുനംകൃഷിക്ക് നിലം ഒരുക്കുന്നത്. നെല്ല്, തോര, മുത്താറി,ചാമ, വെള്ളരി മുതലായവയുടെ വിത്തുകള്‍ പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയാണ് പുനംകൃഷി ചെയ്തുവന്നിരുന്നത്. ഫലപുഷ്ടിയുള്ള മണ്ണായിരുന്നതിനാല്‍ നല്ല രീതിയിലുള്ള ഉല്പാദനം മേല്‍ വിവരിച്ച ഇനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തസമയങ്ങളിലായി ലഭിച്ചിരുന്നു.കാട്ടു പ്രദേശങ്ങളില്‍ നിന്ന് പച്ചിലകള്‍ കൊണ്ട് വന്ന് കൃഷിക്കാവശ്യമായ വളമാക്കി മാറ്റിയിരുന്നു.

ക്ഷീരസംഘങ്ങള്‍

കണ്ടോന്താര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കടന്നപ്പള്ളി ക്ഷീര വ്യവസായ സഹകരണ സംഘം, തുമ്പോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കടന്നപ്പള്ളി തെക്കേക്കര ക്ഷീരോല്പാദക സഹകരണ സംഘം, പറവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവൂര്‍ ക്ഷീരോല്പാദക സംഘം എന്നിവയാണ് പ്രധാനപ്പെട്ട ക്ഷീരസംഘങ്ങള്‍. ക്ഷീരകര്‍ഷകര്‍ക്ക് ഏറെ ആസ്വാസം പകരുന്ന ഈ സംഘങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തെക്കേക്കര ക്ഷീരോല്പാദക സഹകരണ സംഘത്തിന് സ്വന്തമായി കെട്ടിടവും സൌകര്യങ്ങളുമുണ്ട്.

പച്ചക്കറി

ഒരു കാലത്ത് വയലേലകളിലും പുരയിടങ്ങളിലും വ്യാപകമായിരുന്ന പച്ചക്കറികൃഷി ക്രമേണ കുറയുകയും ഈയടുത്തകാലത്ത് സ്വാശ്രയ സംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും ശ്രമിച്ചതിന്റെ ഫലമായി പുതുജീവന്‍ കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് നമ്മുടെ ഗ്രാമത്തിന്റെ പച്ചക്കറിമേഖല. പണ്ട് കാലത്ത് കുടുംബസമേതം ഒരു ദിനത്തിന്റെ ഏറെ മണിക്കൂര്‍ നട്ടിക്കണ്ടത്തില്‍ ചെലവഴിക്കുമായിരുന്നു. മനുഷ്യന്റെ തിരക്കുപിടിച്ച ജീവിതം മറ്റൊരു രീതിക്ക് വഴിമാറി ക്കൊടുക്കുകയും കടകളില്‍ നിന്നുകീടനാശിനികള്‍ വഹിക്കുന്ന അന്യസംസ്ഥാന പച്ചക്കറികള്‍ വാങ്ങിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുകയാണ്.

മരച്ചീനി

കുടിയേറ്റചരിത്രത്തിന്റെ ഭാഗമാണ് മരച്ചീനികൃഷി. പാണപ്പുഴയുടെ കുന്നിന്‍ ചെരിവുകളില്‍ കൂരകെട്ടി കുടിപാര്‍ത്ത തെക്കന്‍ തിരുവിതാംകൂര്‍കാര്‍ കാടുവെട്ടിത്തെളിച്ച് മരച്ചീനികൃഷിയാണ് ആരംഭിച്ചത്. കഴിഞ്ഞനൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തന്നെ ‘കൊള്ളിക്കിഴങ്ങ്’ എന്ന പേരില്‍ ഈ കൃഷി വ്യാപകമാവുകയും മനുഷ്യന്റെ വിശപ്പുമാറ്റത്തിന് വളരെയേറെ ഉപകാരപ്രദമാവുകയും ചെയ്തിട്ടുണ്ട്.

കശുമാവ്

നമ്മുടെ പഞ്ചായത്തില്‍ ഏറ്റവും വ്യാപകമായ് തോതില്‍ നാശനഷ്ടം സംഭവിച്ച്കൊണ്ടിരിക്കുന്ന ഒരു കൃഷിയാണ് കശുമാവ് കൃഷി. കഴിഞ്ഞ 5 വര്‍ഷത്തി നുള്ളിലാണ് 50% ത്തോളം കശുമാവ് തോട്ടങ്ങള്‍ റബ്ബറിന് വഴിമാറിക്കൊടുത്തത്.

ഇഞ്ചി, മഞ്ഞള്‍

ഇഞ്ചി
മുന്‍ കാലങ്ങളില്‍ ധാരാളമായി ഇഞ്ചികൃഷി ഉണ്ടായിരുന്ന പ്രദേശമായിരുന്നു കടന്നപ്പള്ളി-പാണപ്പുഴ. ചുക്കിന്റെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലും വിളകള്‍ക്കുണ്ടായ രോഗബാധയും കര്‍ഷകരെ പിന്നോട്ടടുപ്പിച്ചു. ഫലപുഷ്ടിയുള്ള മണ്ണിന്റെ അപര്യാപ്തതയും ഇഞ്ചികൃഷിയെ ബാധിച്ചിട്ടുണ്ട്. റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി ഇഞ്ചികൃഷി ചെയ്യാന്‍ പദ്ധതികള്‍ കൃഷിഭവന്‍ മുഖേന ആസൂത്രണം ചെയ്ത് പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ നടപ്പിലാക്കി വന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 10 ഹെക്ടറോളം സ്ഥലത്ത് ഇഞ്ചികൃഷി ഉണ്ടാ‍യിരുന്നു.

മഞ്ഞള്‍

മാവ്, പ്ലാവ്

പഞ്ചായത്തില്‍ മാവും പ്ലാവും ഇല്ലാത്ത പുരയിടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. നാടന്‍ ഇനങ്ങളായ പുളിയന്‍, ഒളമാവ് എന്നീ മാവിനങ്ങളും പഴം, വരിക്ക എന്നീ പ്ലാവിനങ്ങളുമാണ് കണ്ടുവരുന്നത്. മനുഷ്യന്റെ ഭൌതീകസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി വൃക്ഷങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നത് ഈ ഫലവൃക്ഷങ്ങളുടെയും വംശനാശത്തിനു കാരണമാകുന്നു. അടുത്തകാലത്തായി കൃഷിവകുപ്പില്‍ നിന്ന് ചെറിയ തോതില്‍ അത്യുല്പാദനശേഷിയുള്ള നീലം, കാലപ്പാടി, മുണ്ടപ്പ, ബെന്നീഷന്‍, സുവര്‍ണ്ണരേട്, അല്‍ ഫോന്‍സ മുതലായ മാവിനങ്ങള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.

പയര്‍വര്‍ഗ്ഗം

ഉഴുന്ന്, വന്‍പയര്‍ എന്നിവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഒറ്റവിള നെല്പാടങ്ങളില്‍ കൃഷി ചെയ്യാറുണ്ട്. പയര്‍വര്‍ഗ്ഗത്തില്‍‌പ്പെട്ട ചെടികള്‍ കൃഷിചെയ്യുന്നതുമൂലം മണ്ണിന്റെ ജൈവാംശം കൂടുമെന്നും ഫലപുഷ്ടി വര്‍ദ്ധിക്കുമെന്നും തിരിച്ചറിഞ്ഞ കര്‍ഷകരാണ് ഒന്നാം വിള കൊയ്തെടുത്തതിനുശേഷം ഇത്തരത്തിലുള്ള കൃഷി ചെയ്തുവരുന്നത്, ഗുണമേന്മയുള്ളതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ പലപ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല എന്ന പ്രശ്നം നിലവിലുണ്ട്.

കുരുമുളക്

ഒരു കാലത്ത് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ കര്‍ഷകരുടെ പ്രധാനവരുമാനമാര്‍ഗ്ഗമായ കുരുമുളക് കൃഷി ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിലയില്‍ വരുന്ന കുറവും രോഗബാധയും തൊഴിലാളികളുടെ ലഭ്യതക്കുറവും ഇതിനു കാരണങ്ങളാ‍ണ്. 175 ഹെക്ടറോളം സ്ഥലത്ത് കുരുമുളക് കൃഷി കാണപ്പെടുന്നു കല്ലുവള്ളി, കരിമുണ്ട. ഉതിരങ്കാട്ട,അരക്കളന്മുണ്ട മുതലായ നാടന്‍ ഇനങ്ങളും പന്നിയൂര്‍-1,പന്നിയൂര്‍-2 മുതലായ അത്യുല്പാദനശേഷിയുള്ള ഇനങ്ങളും കൃഷിചെയ്തുവരുന്നു. ശാസ്ത്രീയാടിസ്ഥാനത്തില്‍ ദ്രുതവാട്ടരോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ കര്‍ഷകര്‍ അനുവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം ലഭിക്കുന്നില്ല എന്നതാണ് കര്‍ഷകരുടെ പക്ഷം.

കമുക്

പഞ്ചായത്തില്‍ കമുക് കൃഷിയുടെ വിസ്തൃതി 575 ഹെക്ടറാണ്. ഇത് പ്രധാനമായും കൃഷി ചെയ്തുവരുന്നത് വയല്‍ക്കരകളിലും അരുവിയോരങ്ങളിലുമാണ്. നാടന്‍ ഇനങ്ങളാണ് പൊതുവേ കൃഷിചെയ്തുവരുന്നത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ പൊതുവേ

Syndicate content