Skip to main content

കലാ-സാംസ്കാരികം

നാടന്‍ കലകള്‍

ഉത്തര കേരളത്തിലെ അനുഷ്ഠാന നര്‍ത്തന കലകളാണ് തെയ്യം, പൂരക്കളി,കോല്‍ക്കളി എന്നിവ. ഇവയില്‍ പ്രമുഖ സ്ഥാനത്ത് തെയ്യം തന്നെയാണ്. തെയ്യം കെട്ടുന്നവരെ കോലക്കാരന്‍ എന്നാണ് പറയുന്നത്. നമ്മുടെ പഞ്ചായത്തില്‍ കലയുമായി മുന്നോട്ടു പോകുന്നത് വണ്ണാന്‍, വേലന്‍, പുലയന്‍, ചിങ്കത്താന്‍ എന്നീ ജാതികളില്‍ പെട്ടവരാണ്. ദേവതകളെ പ്രത്യക്ഷത്തില്‍ കാണുവാനും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങുവാനും തെയ്യാട്ടത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. ഫോക്കുലോര്‍ അവാര്‍ഡ് ജേതാവ് കെ.രാമപ്പെരുവണ്ണാന്‍ തന്നെയാണ് കടന്നപ്പള്ളി ഗ്രാമത്തില്‍ തെയ്യം കലയുടെ കുലപതി.

വായനശാലകള്‍

ഇന്നത്തേ രൂപത്തിലുള്ള കലാ-കായിക സാംസ്കാരിക സ്ഥാപനങ്ങളുടെ ഘടനയും പ്രവര്‍ത്തനവും കടന്നപ്പള്ളി - പാണപ്പുഴ പ്ഞ്ചായത്തില്‍ആരംഭിക്കുന്നത് ദേശീയപ്രസ്ഥാനത്തിന്റെ ആരംഭത്തോടുകൂടിയാണ്. ഈ സമയത്ത് പിറവിയെടുത്ത കൈതപ്രം പൊതുജന വായനശാലയാണ് ആദ്യത്തേ വായനശാല. 6327 പുസ്തകങ്ങളും 1000 ത്തോളം റഫറന്‍സ് ഗ്രന്ഥങ്ങളുമുള്ള ഈ ഗ്രന്ഥാലയം 1957 ലാണ് സ്ഥാപിച്ചത്. അരനൂറ്റാണ്ട് പിന്നിട്ട ഈ സ്ഥാപനം അക്ഷരത്തിന്റെ ശക്തിപ്രചരിപ്പിച്ചതോടോപ്പം തന്നെ കലാ കായിക രംഗത്തും സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.

കലാസമിതികളും കായികസ്ഥാപനങ്ങളും

ഒട്ടേറെ കലാസമിതികളും കായികസ്ഥാപനങ്ങളും നമ്മുടെ പഞ്ചായത്തിലുണ്ട്. അവയുടെ പേരുവിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
1. സി.വൈ.എ എടക്കോം
2. റെഡ്സ്റ്റാര്‍ ഏര്യം
3. ലക്കിസ്റ്റാര്‍ ഏര്യം
4. ഏര്യം പുരോഗമന കലാസമിതി
5. റെഡ്സ്റ്റാര്‍ ആലക്കാട്
6. ജിമ്മി സ്പോര്‍ട്സ് ക്ലബ്ബ് ആലക്കാട്
7. പ്രതിഭ ആലക്കാട്
8. നവോദയ ആലക്കാട്
9. റെഡ്സ്റ്റാര്‍ പറവൂര്‍
10. സഫ്ദര്‍ഹാശ്മി പറവൂര്‍
11. പൊയ്യക്കുണ്ട് കബഡി ക്ലബ്ബ്
12. കലാ സാംസ്കാരിക സമിതി പാണപ്പുഴ
13. റെഡ്സ്റ്റാര്‍ പാണപ്പുഴ
14. കൈരളി പാണപ്പുഴ
15. ചങ്ങളം ബ്രദേഴ്സ്
16. കൈരളി കൈതപ്രം
17. റെഡ്സ്റ്റാര്‍ കണ്ടോന്താര്‍
18. ചാപ്സ്നൂക് കണ്ടോന്താര്‍
19. ചെങ്ങളം യുവജന

മറ്റു പ്രശസ്തമായ അമ്പലങ്ങള്‍

നടുവത്തിടത്ത് കോട്ടം
കടന്നപ്പള്ളി കോട്ടത്തിന്‍ ചാലില്‍ മേലേടത്തമ്പലത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു കുടുംബക്ഷേത്രം. എടവലത്ത് കന്നിക്കരുമകന്‍, പുതുര്‍വാടി

കന്നിക്കരുമകന്‍, ചവിട്ടുങ്കര ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നിവയാണ് തെയ്യങ്ങള്‍. വര്‍ഷങ്ങളായി കളിയാട്ടം നടക്കാറില്ല.
ഇളംകരുമകന്‍ ക്ഷേത്രം
ചുണ്ട മാമ്പയില്‍ നിന്ന് ചൈതന്യം എത്തിച്ചേര്‍ന്നതാണെന്നാണ് ഐതീഹ്യം. പോത്തേര കരിയാട്ട രാമ്പേത്ത് കന്നിക്കൊട്ടിലയില്‍

കുടിയിരുത്തപ്പെട്ടതുകൊണ്ട് പോത്തേര വീട്ടുകാര്‍ ഊരാളന്മാരായി മാറി. കടന്നപ്പള്ളി കോട്ടത്തിന്‍ ചാലില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍

ചിറ്റന്നൂര്‍ ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രം

ചിറ്റന്നൂര്‍ പ്രദേശത്തെ ബ്രാഹ്മണര്‍ അറത്തില്‍ ഭഗവതി ക്ഷേത്രത്തിലെ ഊരാളന്മാരായിന്നു. ഒരു ഘട്ടത്തില്‍ അറ്ത്തിലമ്പലത്തില്‍ നിന്ന് പിണങ്ങിവന്ന ഇവരുടെ മനസ്സില്‍ ചിറ്റന്നൂരും ഒരു ക്ഷേത്രമെന്ന ആശയമുദിച്ചു. അങ്ങനെ ഇഷ്ടദൈവമായ ശ്രീകൃഷ്ണനെ തന്നെ പ്രതിഷ്ഠിക്കുവാന്‍ ധാരണയായി. പ്രതിഷ്ഠയ്ക്കാവശ്യമായ ബിംബവും കൊണ്ട് ഓതിക്കോന്മാര്‍ വരുമ്പോള്‍ ബിംബം പുഴയില്‍ വീണ് കാണാതായി. പിന്നീട് ബിംബം പ്രതിഷ്ഠയ്ക്കുവേണ്ടി എത്തിക്കാന്‍ കഴിഞ്ഞത് മേലേടത്തില്ലക്കാര്‍ക്കാണ്. ക്ഷേത്രത്തില്‍ ഭഗവതി പ്രതിഷ്ഠ കിഴക്കുഭാഗത്തേക്ക് തിരിഞ്ഞും ഗണപതിയും കൃഷ്ണനും പടിഞ്ഞാറോട്ടുമാണുള്ളത്.

കടക്കും കടവത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം

ഇപ്പോല്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണ് ആദ്യം വേട്ടക്കൊരുമകന്‍ കോട്ടം ഉണ്ടായിരുന്നത്. ഏത്തക്കോട്ടില്ലത്തെ പശുവിനെ കാണാതാവുകയും അന്വേഷിച്ച് നടന്നപ്പോള്‍ കോട്ടം സ്ഥിതിചെയ്യുന്ന സ്ഥലത്തുവെച്ച് അപരിചിതനായ ഒരാളെ കണ്ടുമുട്ടുകയും ’ഇല്ലത്തേക്ക് പോയ്ക്കോളൂ പശു അവിടെ എത്തിക്കോളും’ എന്നയാള്‍ മോഴിയുകയും ചെയ്തപ്പോള്‍ ബ്രാഹ്മണന്‍ തിരിച്ചുപോയി, പശുവിനെ ഇല്ലത്തിനടുത്തുതന്നെ കാണുകയും ചെയ്തു.ശാരീരികാസ്വാസ്ഥ്യം ഉണ്ടായ അദ്ദേഹം പ്രശ്നചന്ത നടത്തി വേട്ടക്കൊരുമകന്‍ ഈശ്വരന്റെ സാന്നിധ്യം അറിയുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

ശ്രീ പെരിയാട്ട് വീരചാമുണ്ഡിക്ഷേത്രം

അഞ്ഞൂറിലധികം വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കരുത്തുറ്റ യോദ്ധാക്കളും കളരിയഭ്യാസികളുമായ ഒരു സംഘം ആളുകള്‍ ലോകനാര്‍ക്കാവിനടുത്തുള്ള കടത്തനാട്ടു നിന്ന് ചെറുതാഴം അംശത്തുള്ള ഒരു സ്ഥലത്തുവന്നുവെന്നും അവിടെ പെരിയാട്ട് എന്ന സ്ഥല നാമമുണ്ടായെന്നും അവര്‍ പെരിയാടന്‍ നമ്പ്യാന്മാര്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തുവെന്നണ് ഐതീഹ്യം. തുടര്‍ന്ന് കടന്നപ്പള്ളി അംശത്തില്‍ എത്തിച്ചേര്‍ന്ന് ഭൂമി കൈവശപ്പെടുത്തുകയും വീരചാമുണ്ഡി ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. ലോകനാര്‍ക്കാവിനു സമാനമായ ശൂലപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശൂലം സ്പര്‍ശിക്കുവാന്‍ ബ്രാഹ്മണര്‍ക്കുമാത്രമാണ് അധികാരം.

മേലടത്ത് ചുഴലി ഭഗവതി ക്ഷേത്രം

പാര്‍വ്വതീ ദേവിയുടെ കുപിത ഭാവമാണ് ചുഴലി ഭഗവതി. മേലേടത്ത് ഇടവനും നടുവത്ത് ഇടവനുമാണ് ഊരാളന്മാര്‍. ഈ ഇടവന്മാര്‍ പണ്ട് കടമ്പേരിയില്‍ ഏഴു ദിവസത്തെ പാട്ടുമഹോത്സവത്തിനു പോകാറുണ്ട്. ഒരു തവണ, അവിടെയുള്ളവര്‍ ഇവരോട് മോശമായി പെരുമാറി. അപമാനിതരായ ഇവര്‍ മനം നൊന്തുപ്രാര്‍ത്ഥിച്ചുവെന്നും ദേവീചൈതന്യം ഇവരുടെ കൂടെ വന്നുവെന്നുമാണ് ഐതീഹ്യം. ഇടക്കാലത്ത് ക്ഷേത്രം പൂട്ടിപ്പോയിരുന്നു. ശ്രീ മനയില്‍ ശങ്കരന്‍ നമ്പ്യാരും ശ്രീ കെ.എം. കൃഷ്ണവാര്യരും അശ്രാന്ത പരിശ്രമം നടത്തിയതിന്റെ ഫലമായി ക്ഷേത്രം പുതുക്കിപണിയാനും നിത്യപൂജ നടത്താനും ഇന്ന് സാധിക്കൂന്നു.

ശ്രീ വെള്ളാലത്ത് ശിവക്ഷേത്രം

ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പുരാതന ക്ഷേത്രം. പ്രതിഷ്ഠ ഇല്ല. ശിവലിംഗം സ്വയംഭൂവായിട്ടാണ് ഉണ്ടായത്. ഉരല്‍ നിര്‍മ്മിക്കുവാന്‍ ആലം തേടിപ്പോയ ഒരു കീഴാളന്‍, തന്റെ മഴു കൊണ്ട് ആലത്തെ വെട്ടിമുറിച്ചപ്പോള്‍നിലക്കാത്ത ജലപ്രവാഹമുണ്ടായെന്നും അയാള്‍ വെള്ളാലമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതുകൊണ്ട് വെള്ളാലമെന്ന സ്ഥലപ്പേരുണ്ടായി എന്നുമാണ് ഐതീഹ്യം. ശിവലിംഗം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രീതിയിലാണ് കാണുന്നത് അതുകൊണ്ട് ജ്യൊതിര്‍ലിംഗമെന്ന പേരിലറിയപ്പെടുന്നു. ശാ‍ന്തിക്കാരന്റെ ഇല്ലപ്പേര് വെള്ളാലത്തില്ലമെന്നായി.

ശ്രീ കക്കര ഭഗവതീ ക്ഷേത്രം (കക്കരക്കാവ്)

കടന്നപ്പള്ളി-പടിഞ്ഞാറേക്കരയിലെ പൂന്തോട്ടം ഇല്ലം വക ക്ഷേത്രം. ക്ഷേത്രത്തിനു സമീപം സര്‍പ്പക്കാവും ബ്രഹ്മരക്ഷസിന്റെ സ്ഥാനവുമുണ്ട്. കാളകാട്ടില്ലത്തു നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞ ദേവീ സാന്നിദ്ധ്യത്തെ പൂന്തോട്ടില്ലത്തെ ബ്രാഹ്മണന്‍ എടുത്തു കയറ്റി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. കക്കര ഭഗവതിയെ കൂടാതെ വിഷ്ണുമൂര്‍ത്തി,നരമ്പില്‍ ഭഗവതി, ഭൂതം എന്നിവയാണ് തെയ്യക്കോലങ്ങള്‍.ചില വര്‍ഷങ്ങളില്‍ ഒര്‍റ്റക്കോലവും ഉണ്ടാകാറുണ്ട്. മകര മാസം 22,23 തീയ്യതികളാണ് കളിയാട്ടം. വണ്ണാന്മാര്‍ക്കു മാത്രമാണ് കോലം കെട്ടുവാനുള്ള അവകാശം.

Syndicate content